നടന്‍ എസ് പി ശ്രീകുമാറും നടി സ്‌നേഹയും വിവാഹിതരായി

0

ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി സീരിയലുകളിലൂടെ നമ്മുടെ സ്വീകരണമുറികളിലെത്തി ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

https://youtu.be/https://youtu.be/k8KL8EGOWLU

ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രിചരിച്ചിരുന്നു. നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ശ്രീകുമാർ കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.