റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര ശ്രീനാഥ്(38) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കൃഷ്ണന് – രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ ശ്രീനാഥ്. മക്കള്‍ : അമന് കൃഷ്ണ, ആര്യന് കൃഷ്ണ. സഹോദരങ്ങള്‍: വൃന്ദ ശശി, ശ്രീജിത്ത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.