![pjimage---2020-08-05t224609-714-jpg_710x400xt](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/08/pjimage-2020-08-05t224609-714-jpg_710x400xt.jpg?resize=696%2C392&ssl=1)
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന് അജുമോന് (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു.
മൂന്നാഴ്ച മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് എന്ന് തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ താമസസ്ഥലത്ത് ഉറക്കത്തില്‍ നെഞ്ച് വേദന അനുഭവപ്പെട്ടാണ് ഉണര്‍ന്നത്. കൂടെ ഉണ്ടായിരുന്നവര്‍ ആംബുലന്‍സ് വരുത്തിയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. സന്നദ്ധ പ്രവര്‍ത്തകരായ സലിം ആലപ്പുഴ, തോമസ് മാത്യു മമ്മൂടന്‍, ബൈജു അഞ്ചല്‍ എന്നിവര്‍ തുടര്‍ നടപടികള്‍ക്കായി രംഗത്തുണ്ട്. നാലു വര്‍ഷത്തിലേറെയായി ജുബൈലില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് അവിവാഹിതനായ അജുമോന്.