കോവിഡ് : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1115 മരണം: രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

0

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയർന്നു. 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 8,97,394 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ ദിസം 28,561 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 89,852 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ. 4615 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പൂണെയിൽ മാത്രം ആകെ രോഗബാധിതർ രണ്ട് ലക്ഷം പിന്നിട്ടു. പരിശോധനയുടെ എണ്ണം കൂടിയതിനാലാണ് രോഗികൾ കൂടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.