സുന്ദരേഷ് മേനോന്‍ ചീഫ് ജസ്റ്റിസ് ആയി അധികാരമേറ്റു.

0

സിംഗപ്പൂര്‍: സുന്ദരേഷ് മേനോന്‍ സിംഗപ്പൂര്‍ ചീഫ്‌ ജസ്റ്റിസ് ആയും മൈനോറിറ്റി റൈറ്റ്സ് കൌണ്‍സിലിന്‍റെ ചെയര്‍മാനുമായും ഇന്ന് രാവിലെ അധികാരമേറ്റു.

മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ചാന്‍ സെക്‌ കിഒങ്ങ് നവംബര്‍ 5-നു റിട്ടയര്‍ ചെയ്തിരുന്നു.  അദ്ദേഹത്തിനു 75 വയസ്സായിരുന്നു.

1956-ല്‍ ജനിച്ച സുന്ദരേഷ് മേനോന്‍ 1986-ല്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫസ്റ്റ് ക്ളാസ് ഓണേഴ്സോടെ നിയമബിരുദവും ഹാവാര്‍ഡ് ലോ സ്കൂളില്‍ നിന്നു 1991ല്‍ മാസ്റ്റര്‍ ബിരുദവും നേടി.

സിംഗപ്പൂരിലെ അറ്റോര്‍ണി ജനറലായിരുന്ന മേനോനെ സുപ്രീം കോടതിയിലെ ജഡ്ജ് ഓഫ് അപ്പീലായി സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഒക്ടോബറില്‍ പ്രഖ്യാപിക്കുകയായിരുന്നു. സിംഗപ്പൂരിലെ നാലാമത്തെ ചീഫ്‌ ജസ്റ്റിസ് ആണ് സുന്ദരേഷ് മേനോന്‍.

Related Article: പാലക്കാട് സ്വദേശി സുന്ദരേഷ് മേനോന് സിംഗപ്പൂര് സുപ്രീംകോടതി ജഡ്ജി