സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ ഭാഗ്യം തേടി അന്യരാജ്യങ്ങളിലേക്ക് ചേക്കറുന്ന പ്രവണത തുടരുന്നു. പ്രവാസി മലയാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍. 2003 മുതല്‍ 2011 വരെ നടന്ന കേരള മൈഗ്രേഷന്‍ സര്‍വേയുടെ കണക്കുകളാണ് മലയാളിയുടെ പ്രവാസത്തിന്റെ വിവരങ്ങള്‍ നല്‍കുന്നത്. ഒരേസമയം ശുഭവും അശുഭവുമാണ് ഈ വാര്‍ത്ത. സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നതാണ് പ്രവാസത്തിന്റെ കണക്കുകള്‍. അതേസമയം പ്രവാസികളിലേറെയും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് തൊഴില്‍ തേടി പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കുളള വരുമാനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറിയ മലയാളികളുടെ പട്ടികയാണ് താഴെ.
രാജ്യങ്ങള്‍ വര്‍ഷം 2003 വര്‍ഷം 2011
സിംഗപ്പൂര്‍ 4331 11160
യുഎഇ 670150 883313
സൗദി അറേബ്യ 489988 574739
ഒമാന്‍ 152865 195300
കുവൈറ്റ് 113967 127782
ബഹ്‌റൈന്‍ 113967 101556
ഖത്തര്‍ 108507 148427
പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ 98953 6696
ഗള്‍ഫ് രാജ്യങ്ങള്‍ 1636477 2037183
യുഎസ്എ 98271 68076
കാനഡ 4777 9486
യു.കെ 22520 44640
യൂറോപ്പ് 4331 10602
ആഫ്രിക്ക 15696 12834
ആസ്‌ട്രേലിയ, ന്യൂസ്ലാന്റ് 6142 24552
മറ്റുരാജ്യങ്ങള്‍ 25933 61380
ലോകത്ത് ആകെ 1838478 2280543