റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വാടിയില്‍ അബ്ദുല്‍ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്.
40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. വിവിധ പ്രവാസി കൂട്ടായ്മകളില്‍ സജീവമായിരുന്നു. പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അല്‍ ഖോബാറിലുണ്ട്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.