കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 73 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഇതുവരെ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യാനായിട്ടില്ല.
ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 148 സീറ്റു നേടുന്ന പാര്‍ട്ടി ബംഗാളില്‍ അധികാരം പിടിക്കും. വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അസമില്‍ 126 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 64 സീറ്റ് ആണ് അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം. ബംഗാളില്‍ ചില എക്സിറ്റ് പോളുകള്‍ ബിജെപിയും ചിലത് തൃണമൂലും സര്‍ക്കാര്‍ രൂപികരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ അസമില്‍ ഭൂരിപക്ഷ എക്സിറ്റ് പോളുകളുടെയും പ്രവചനം ബിജെപിയുടെ തുടര്‍ഭരണമാണ്.