ടെമാസെക്ക്; സിംഗപ്പൂരിലെ മലയാളി വിദ്യാര്‍ഥികളുടെ പറുദീസ

0
(പ്രവാസി എക്സ്പ്രസ് 2012-ലെ പ്രിന്‍റ്  പ്രിന്‍റ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )
സിംഗപ്പൂര്‍ : “പോളിടെക്നിക് പഠിക്കാന്‍ എന്തിനു വിദേശത്ത് പോകണം ? അതിലും കുറഞ്ഞ ചിലവില്‍ കേരളത്തില്‍ തന്നെ പഠിച്ചാല്‍ പോരെ? “ സിംഗപ്പൂര്‍ ടെമാസെക്‌ പോളിയില്‍ പ്രവേശനം ലഭിച്ച ഏതൊരു മലയാളി വിദ്യാര്ഥിലയും അഭിമുഖീകരിച്ച ചോദ്യങ്ങളില്‍ ചിലത് ഇവയോക്കെയാകണം .സത്യാവസ്ഥ അന്വേഷിച്ചു ടെമാസെക്‌ പോളിടെക്നിക്കിന്റെ മുന്നില്‍ ചെന്നപ്പോഴല്ലേ ഞെട്ടിപ്പോയത് .സിംഗപ്പൂരിന്‍റെ കിഴക്ക്    ഭാഗത്ത് ബെടോക്ക്  റിസര്‍വോയറിനു  സമീപം ടാമ്പനീസില്‍  75 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മനോഹരമായ ക്യാമ്പസ്,അതായതു 33 വലിയ ഇന്റര്നാോഷണല്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്റെ വലുപ്പം .1990,ഏപ്രില്‍ 6-നു ആരംഭിച്ച ഈ കലാലയത്തില്‍ ഇന്നു 15000-ത്തോളം വിദ്യാര്‍ഥികളും  1200-ഓളം ജീവനക്കാരും ഉണ്ട്.1995-ഇല്‍ ആണ് ഗ്രാന്ജി റോഡില്‍ നിന്ന് ഇപ്പോഴത്തെ ടാമ്പനീസ് കാമ്പസ്സിലേക്ക് കോളേജ് മാറ്റി സ്ഥാപിച്ചത് .എഞ്ചിനീയറിംഗ് ,സയന്‍സ്  ,ഐ .ടി ,ഡിസൈന്‍ ,,ബിസിനെസ്സ്‌ ,ഹുമാനിടീസ് ,എന്നീ 6 അക്കാദമിക്‌ സ്കൂളുകളായി തിരിച്ചു 52-ഓളം വിവിധതരം കോഴ്സുകള്‍ ആണ് ടെമാസെക്‌ പോളി വിദ്യാര്‍ഥികള്‍ക്കായി  ഓഫര്‍ ചെയ്യുന്നത് .
 
.Bringing education to life and life to education എന്നതാണ് ടെമാസെക്കിന്റെ പ്രധാന മുദ്രാവാക്യം .ഇത്രെയും വലുതും മനോഹരമായ കാമ്പസ്സില്‍ എവിടെ തുടങ്ങും എന്ന്‌ ആലോചിച്ചു നില്ക്കുലമ്പോള്‍ ആണ് മലയാളി എന്ന് തോന്നിപ്പിക്കുന്ന ഒരു വിദ്യാര്‍ഥി നടന്നു പോകുന്നത് കണ്ടത് .രണ്ടും കല്‍പ്പിച്ച്   മലയാളി ആണോ എന്ന ചോദ്യത്തിന് പ്രതീക്ഷിച്ച പോലെ തന്നെ അതെ എന്നായിരുന്നു മറുപടി .മലയാളികളെ കൂടുതല്‍ കാണണമെങ്കില്‍ ലൈബ്രറിയിലോ ,ഷോര്ട്ട്  സര്ക്ക്യൂ ട്ട് കാന്റീനിലോ ചെന്നാല്‍ മതി എന്ന് അറിയാന്‍ കഴിഞ്ഞു .അവര്‍ പാര്ട്ട് ‌ ടൈം ജോലിക്ക് പോകുന്ന തിരക്കില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .ഇവിടെ വരുന്ന മലയാളി വിദ്യാര്ഥികകളുടെ പ്രധാന ജീവിത മാര്‍ഗമാണ് പാര്‍ട്ട്    ടൈം ജോലി .സൂപ്പര്‍ മാര്ക്കലറ്റ്‌ ,ഹോട്ടല്‍ ,റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ 4 മുതല് 8 വരെ സിംഗപ്പൂര്‍ ഡോളര്‍ മണിക്കൂറിനു ശമ്പളം കിട്ടുന്ന ജോലികള്‍ സര്‍വ്വ സാധാരണമാണ് .അവധിക്കാലങ്ങളില്‍ ദിവസവും 12 മണിക്കൂറിലേറെ ജോലി ചെയ്തു ഫീസും കൂടാതെ അവധിക്കാലത്ത് നാട്ടില്‍ പോകാനുള്ള ചിലവുല്പ്പെംടെ സംഭാധിക്കുന്ന അനേകം മലയാളികളെ  ടെമാസെക്കില്‍  കാണാന് സാധിക്കും .
 
അങ്ങനെ മലയാളികളെ തേടി ആദ്യം ലൈബ്രറിയില്‍ ചെന്നു .നാട്ടിലെ ഏതോ പഞ്ചായത്ത് ലൈബ്രറിയില്‍ ചെന്ന പ്രതീതി ,ഏതാണ്ട് ലൈബ്രറിയുടെ 80 ശതമാനവും മലയാളികള്‍ കയ്യടക്കി വച്ചിരിക്കുന്നു .എവിടെയും മലയാളികളുടെ കലപില ശബ്ദം .അന്വേഷിച്ചപ്പോഴല്ലേ കാര്യം പിടി കിട്ടിയത് ,ഇന്റര്‍നെറ്റ്‌ സൗകര്യം ഉപയോഗിക്കാന്‍ വേണ്ടിയാണു നല്ലൊരു ശതമാനം പേരും ക്ലാസ്സ്‌ കഴിഞ്ഞിട്ടും ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നത് .സ്വന്തമായ ലാപ്ടോപ്പും ഇന്റര്‍നെറ്റ്‌ സൗകര്യവും  ഉള്ള സിംഗപ്പൂരിലെ വിദ്യാര്ത്ഥികള്‍ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങും ..
 
ഏതാണ്ട് 1999 മുതലാണ്‌ ടെമാസെക്കിലേക്ക് മലയാളികളുടെ പ്രവാഹം ആരംഭിച്ചത് എന്ന് ഇവിടുത്തെ പൂര്‍വ വിദ്യാര്ത്ഥികള്‍ ആയ എല്‍ദോ  ജോസും ,ജസ്റ്റിന്‍ കെ ജെയിംസും  ഓര്‍മ്മിചെടുക്കുന്നു  .കുറഞ്ഞ ഫീസും ,മികച്ച പഠന സൗകര്യങ്ങളും ഉയര്ന്ന  ജോലി സാധ്യതയും തുടര്‍ന്നുള്ള   വര്ഷങ്ങളില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ സിംഗപ്പൂരിലേക്ക് ആകര്‍ഷിച്ചു. .പത്താം ക്ലാസ്സ്‌ വിജയ ശതമാനം ആണ് ടെമാസെക്കിലെക്കുള്ള അഡ്മിഷന്‍ യോഗ്യത .ഏതാണ്ട് 2005 ആയപ്പോഴേക്കും ഓരോ സെമസ്റ്റെറിലെക്കും 50-ഓളം മലയാളികള്‍ വീതം എത്തിച്ചേരാന്‍ തുടങ്ങി .തുടര്ന്ന്  ടെമാസെക്‌ പോളിടെക്നിക് ചെന്നൈയിലുള്ള എസ് .ആര്‍ .എം കോളേജുമായി സഹകരിച്ചു ഒന്നാം വര്ഷം അവിടെ പൂര്ത്തിയാക്കിയ ശേഷം തുടര്‍ന്നുള്ള രണ്ടുവര്‍ഷംസിംഗപ്പൂരില്‍ പഠനം തുടരാനുള്ള അവസരം ഒരുക്കിയത് ഏറെ പ്രയോജനം ചെയ്തത് മലയാളികള്ക്കാുണ് .കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ടെമാസെക്കില്‍ പ്രവേശനം ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്ഥിികളില്‍ 90% -ഇല്‍ കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരാണ് .
 
സിംഗപ്പൂരില്‍ താമസിക്കുവാന്‍ ഏറ്റവും സുപ്രധാനമാണ് ഇവിടത്തെ വിസ .സിറ്റിസന്‍ഷിപ്പ്ക ഴിഞ്ഞാല്‍ സിംഗപ്പൂര്‍നല്‍കുന്ന  ഏറ്റവുംഉയര്‍ന്ന സ്റ്റാറ്റസ് ആണ് പെര്‍മനന്റ്  റെസിഡാന്റ്റ് അഥവാ സിംഗപ്പൂര്‍ PR.ഇവിടെ ഡിപ്ലോമ കഴിഞ്ഞ  ഉടന്‍ തന്നെ ഗവണ്മെന്റ് PR ഓഫര്‍ ലെറ്റര്‍ നല്ക്കു്ന്ന പ്രവണത 2010 വരെ നില നിന്നിരുന്നു ,ഇപ്രകാരം നൂറു കണക്കിന് മലയാളികള്‍ ആണ് ടെമാസെക്കില്‍ നിന്ന് പഠനം കഴിഞ്ഞു സിംഗപ്പൂരില്‍ സ്ഥിര താമസം ആക്കിയിരിക്കുന്നത് .എന്നാല്‍ 2010 മുതല്‍ ഗവണ്മെന്റ് വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത് മൂലം പഠനശേഷം 6 മാസത്തോളം ജോലി ചെയ്‌താല്‍ മാത്രമേ ഇപ്പോള്‍ PR ലഭിക്കുകയുള്ളൂ .തന്മൂാലം ജോലി കിട്ടാതെ വരുന്ന സാഹചര്യങ്ങളില്‍ പലരും ഏറെ ബുദ്ധിമുട്ടുന്നതായി ഈ അടുത്ത കാലയളവില്‍ പഠിച്ചിറങ്ങിയ പലരില്‍ നിന്നും മനസ്സിലാക്കാന്‍ ഇടയായിട്ടുണ്ട് .
 
അവസാനമായി പഠിച്ചിറങ്ങിയ ബാച്ചിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരുന്നു .6 പെണ്കുാട്ടികളും 14 ആണ്കുഭട്ടികളും ഉള്‍പ്പെടെ  ഇരുപതോളം മലയാളികള്‍ ഇത്തവണയും ഉണ്ടായിരുന്നു.ഇതില്‍ പകുതിയിലേറെപ്പേര്‍ കണ്ടെത്തിക്കഴിഞ്ഞു എന്ന് 2009/12 ബാച്ചിലെ അനു മുരളീധരന്‍ പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു .ഏകദേശം 125-ഓളം മലയാളികള്‍ ഇന്ന്ടെ മാസെക്കില്‍ പഠിക്കുന്നുണ്ട് 
 
.കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇവിടെനിന്നു പഠിച്ചിറങ്ങി ഇന്നു സിംഗപ്പൂര്‍ ഉള്പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നൂറു കണക്കിന് പൂര്വള വിദ്യാര്‍ഥികളെയും അവര്‍  ടെമാസെക്കില്‍ ചെയ്ത നേട്ടങ്ങളും വിസ്മരിക്കാന്‍ പറ്റാത്തതാണെന്ന് ഇന്റര്‍നാഷനല്‍  സ്ടുടെന്‍സിന്‍റെ   ചുമതലയുള്ള മിസ്സ്.ബോയി സ്യൂട്ട് യിം പറഞ്ഞു .2007-ഇല്‍ മലയാളികള്‍  ചേര്ന്ന്  സണ്ടെമക്കില്‍ സംഘടിപ്പിച്ച ഒലിവ് എന്ന സ്റ്റേജ് പ്രോഗ്രാം ആയിരുന്നു ഇതില്‍ ആദ്യതേത് .സിംഗപ്പൂര്‍ മലയാളീ അസ്സോസിയെഷനുമായി ചേര്ന്ന്  അവതരിപ്പിച്ച ഈ പരിപാടിയില്‍ സിനിമ നടി സീമ ഉള്പ്പെ ടെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .
 
അതിനു ശേഷം ടെമാസെക്ക് പോളിയുമായി സഹകരിച്ചു 2009-ഇല്‍ നടന്ന ഓണം ആഘോഷങ്ങള്‍  ആണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം .50-ഓളം പേര്‍ കേരളത്തിന്റെ തനതായ പരിപാടികളുമായി സ്റ്റേജില്‍ അണി നിരന്നപ്പോല്‍ സിംഗപ്പൂര്‍ ജനതയ്ക്ക് അതൊരു പുത്തന്‍  അനുഭവമായി മാറി .ഓണം എന്ന് കേ&#