തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. വ്യാഴാഴ്ച രാവിലെ 10.30ന് ഓൺലൈനായാണ് യോഗം. എല്ലാ പ്രദേശത്തും ഇന്റര്‍നെറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പിക്കാനായാണ് യോഗം. ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല.
അതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് പഠനത്തിന് വേണ്ട ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ സർവീസ് പ്രൊവൈഡർമാരുടെ തീരുമാനവും ഇന്നറിയാൻ സാധിച്ചേക്കും.