കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പില്‍ അയ്യപ്പന്‍കുഞ്ഞിന്റെ മകന്‍ രാജന്‍(55)ആണ് ഒമാനിലെ സൂറില്‍ മരിച്ചത്.

സൂറില്‍ കോഫി ഷോപ്പ് നടത്തി വരികയായിരുന്നു. ജൂലൈ 17നാണ് അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: കുഞ്ഞിക്കാളി, ഭാര്യ: സീന രാജന്‍, മക്കള്‍: നയന, നിവേദ്യ.