സിംഗപ്പൂര്‍ : ആസിയാന്‍ സമ്മേളനത്തില്‍ ആദ്യമായി കണ്ടുമുട്ടിയ സിംഗപ്പൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിംഗപ്പൂരിലേക്ക് ക്ഷണിച്ചു.സിംഗപ്പൂര്‍ രൂപം കൊണ്ടിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാനാണ് ക്ഷണം .നയതന്ത്ര മേഖലയില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നാണ് ഇരുരാജ്യങ്ങളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ ക്ഷണം മോദി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ സിംഗപ്പൂരിന്റെ സഹകരണം നിര്‍ണ്ണായകമാണ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് സിംഗപ്പൂര്‍ .
ഇന്ത്യയില്‍ 100 സ്മാര്‍ട്ട്സിറ്റികള്‍ നിര്‍മ്മിക്കുവാന്‍ സിംഗപ്പൂര്‍ സഹായം മോദി തേടിയിട്ടുണ്ട്.കൂടാതെ മറ്റനവധി മേഖലകളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകുവാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശം അതുകൊണ്ട് തന്നെ കൂടുതല്‍ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.പ്രത്യേകിച്ച് സിംഗപ്പൂരിന്റെ ചൈനയുമായുള്ള അടുപ്പവും അടുത്ത കാലത്തുള്ള ഇന്ത്യയോടുള്ള സമീപനവും കൂടുതല്‍ ചര്‍ച്ചയ്ക്കു വഴി തെളിക്കുകയാണ് .