ലോകത്തെമ്പാടും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന LED ബള്‍ബുകള്‍ക്ക് വില്ലന്‍ സ്വഭാവമുണ്ടെന്നു പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യനേത്രങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ LED ബള്‍ബുകളുടെ ദീര്‍ഘകാല ഉപയോഗം കാരണമായേക്കാം!
ഈ വിഷയത്തില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, LED ബള്‍ബുകള്‍ മതിയായ സംരക്ഷണമില്ലാതെ കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍, കണ്ണിലെ റെറ്റിനയിലെ സെല്ലുകള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ്. ThinkSpain.com എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. മാഡ്രിഡ് കമ്പ്ളൂട്ടന്‍സ് യുനിവേര്‍സിറ്റി ഇന്‍വെസ്റ്റിഗെറ്ററായ ഡോ. സെലിയ സാഞ്ചസ് റാമോസ് ന്‍റെ അഭിപ്രായത്തില്‍ ഒരിക്കല്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കപ്പെട്ടാല്‍, ഒരിക്കലും പുനര്‍നിര്‍മ്മിക്കപ്പെടാനോ മാറ്റം ചെയ്യപ്പെടാനോ കഴിയാത്തതാണ് റെറ്റിനയിലെ സെല്ലുകള്‍!
LED ബള്‍ബുകള്‍ പുറപ്പെടുവിക്കുന്ന "ബ്ലു-ബാന്‍ഡ്" ലെ ശക്തികൂടിയ റേഡിയോ തരംഗങ്ങളാണ് മനുഷ്യനേത്രങ്ങള്‍ക്ക് കൂടുതല്‍ അപകടകാരിയാകുന്നത്. കാര്യക്ഷമതയും ഊര്‍ജ്ജലാഭവും മൂലം, ലോകത്തെമ്പാടും, കംപ്യുട്ടര്‍, മൊബൈല്‍ഫോണ്‍, ടിവി, ട്രാഫിക് സിഗ്നലുകള്‍, ഗാര്‍ഹിക ഉപയോഗങ്ങള്‍ എന്നീ മുഖ്യ മേഖലകള്‍ എല്ലാംതന്നെ LED ബള്‍ബുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. "ബ്ലു-ബാന്‍ഡ്" റേഡിയേഷന്‍ കുറക്കാനുള്ള ഫില്‍ട്ടറുകള്‍ ഉല്‍പ്പന്നങ്ങളില്‍ ഘടിപ്പിക്കുകയാനെങ്കില്‍, മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. .