തീര്‍ച്ചയായും ഐഓസ് 8.4 ന്റെ പ്രധാന ആകര്‍ഷണം ആപ്പിള്‍ മ്യൂസിക് ആണെന്ന കാര്യത്തില്‍ സംശയമില്ല; പ്രത്യേകിച്ചു നിങ്ങള്‍ ഒരു സംഗീതപ്രേമിയാണെങ്കില്‍. അതല്ലെങ്കില്‍ പിന്നെ എന്തൊക്കെയാണ് പുതിയ പതിപ്പിലേക്ക് മാറുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ?
ഐബുക്ക്
പുതിയ പതിപ്പില്‍ നിങ്ങള്‍ക്ക് ആഡിയോ ബുക്കുകള്‍ തെരഞ്ഞെടുത്തു വായിക്കാനും സൂക്ഷിക്കാനും പറ്റും. മാത്രമല്ല നവീകരിച്ച പതിപ്പില്‍ "Now Playing" പോലുള്ള സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ടെക്സ്റ്റ് മെസ്സേജ് വഴി ഫോണ്‍ റീബൂട്ട് ചെയ്യുന്ന പ്രശ്നം
ചില പ്രത്യേക വാക്കുകളുടെ പ്രത്യേകിച്ച് ചില അറബിക് വാക്കുകള്‍ വഴി ഫോണ്‍ റീബൂട്ട് ചെയ്യുന്ന പ്രശ്നം ഈ പതിപ്പില്‍ പരിഹരിച്ചിരിക്കുന്നു.
ആപ്പിള്‍ മ്യൂസിക്
തീര്‍ച്ചയായും ആപ്പിള്‍ മ്യൂസിക് തന്നെയാണ് പുതിയ പതിപ്പിന്റെ മുഖ്യ ആകര്‍ഷണം. പുതിയ മ്യൂസിക് സ്ട്രീം സര്‍വീസ് 3 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നു. എങ്കിലും മറ്റു മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകളെ അപേക്ഷിച്ച് ആപ്പിള്‍ മ്യൂസിക് സേവനങ്ങള്‍ ചെലവു കൂടിയാതാണെന്നു പൊതുവെ ആക്ഷേപമുണ്ട്.