സിക വൈറസിനെതിരെ ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിച്ചു

0

സിക വൈറസിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണലാണ് സിക വാക്സിന്‍ കണ്ടുപിടിച്ചതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സിക വൈറസിനെതിരെ രണ്ടു വാക്സിനുകളാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ വികസിപ്പിച്ചത്. ഇവ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല അറിയിച്ചു.പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചു.വാക്സിനുകള്‍ക്ക് പാറ്റന്റ് നല്‍കുക ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും.

പരിശോധനകളില്‍ ഫലപ്രദമെന്ന് തെളിഞ്ഞാല്‍ വൈദ്യശാസ്ത്രരംഗത്തെ വന്‍ ചവടുവയ്പ്പായി ഈ വാക്സിനുകള്‍ മാറും. മാരകരോഗമായ സിക വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനിതക വൈകല്യങ്ങളും തലച്ചോര്‍ ചുരുങ്ങലുമാണ് ഈ വൈറസ്‌ ബാധ മൂലം ഉണ്ടാകുന്നതു. .ലാറ്റിനമേരിക്കയിലെ 20 രാജ്യങ്ങളില്‍ സിക വൈറസ് ഇതിനകം പടര്‍ന്ന് പിടിച്ചുകഴിഞ്ഞു. കൊതുകില്‍ നിന്ന് മാത്രമല്ല ശാരിരിക ബന്ധത്തിലൂടെയും രോഗം പടരുമെന്ന് തെളിഞ്ഞിടുണ്ട്.