ഹ്യൂമന്‍ റിസോഴ്സസ് കണ്‍സല്‍ട്ടിങ്ങ് കമ്പനിയായ മേര്‍സര്‍ ലോകത്തിലെ 440 നഗരങ്ങളിലായി നടത്തിയ 'ബെസ്റ്റ് ക്വാളിറ്റി ഓഫ് ലിവിംഗ്' സര്‍വേ വഴി തിരഞ്ഞെടുത്ത 230 നഗരങ്ങളില്‍ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള പത്ത് നഗരങ്ങള്‍.
1 . വിയന്ന : ജീവിക്കാന്‍ ഭൂമിയിലെ ഏറ്റവും നല്ലയിടം. ഓസ്ട്രിയയുടെ ഈ തലസ്ഥാന നഗരമാണ് മേര്‍സര്‍ 'ബെസ്റ്റ് ക്വാളിറ്റി ഓഫ് ലിവിംഗ്' സര്‍വേയില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് തുടര്‍ച്ചയായി വിയന്ന ഈ സ്ഥാനത്ത് നില്‍ക്കുന്നത്.
2 . സൂറിക്ക് : വിയന്നയ്ക്ക് തൊട്ടു പുറകെയാണ് ഉയര്‍ന്ന ജീവിത നിലവാരം ഉള്ള ഈ സ്വിറ്റ്സര്‍ലന്റ് സിറ്റി.
3 . ഓക് ലന്റ് : സിറ്റി ഓഫ് സെയില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂസിലാന്‍ഡ് ദ്വീപ് നഗരമായ ഓക് ലന്റ് ആണ് ലിസ്റ്റില്‍ മൂന്നാമത്.
4 . മ്യുനിക്ക് : ബവേറിയന്‍ തലസ്ഥാനമായ മ്യുനിക്ക് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. നിരവധി മ്യൂസിയങ്ങളും, പുരാതന കെട്ടിടങ്ങളും നിറഞ്ഞ ജര്‍മ്മനിയിലെ ഈ നഗരം സമ്പന്നവും, ജീവിത നിലവാരം വളരെ ഉയര്‍ന്നതുമാണ്.
5 . വന്‍ക്വവര്‍ : ആദ്യത്തെ പത്തു റാങ്കില്‍ വന്ന ഈ കനേഡിയന്‍ സിറ്റി സുരക്ഷയുടെ കാര്യത്തിലും മുന്‍പില്‍ തന്നെ.
6 . ഡസ്സില്‍ഡ്രോഫ് : ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പല കാര്യങ്ങളിലും മികച്ചു നില്‍ക്കുന്ന മറ്റൊരു ജര്‍മ്മന്‍ സിറ്റി.
7 . ഫ്രാങ്ക്ഫര്‍ട്ട് : നിരവധി സാംസ്ക്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും നിറഞ്ഞ ജര്‍മ്മന്‍ സിറ്റിയായ ഫ്രാങ്ക്ഫര്‍ട്ട് ആണ് ഏഴാമത്.
8 . ജനീവ : ഫൈനാന്‍ഷ്യല്‍ സെന്ററും, സ്വിറ്റ്സര്‍ലന്റിലെ മനോഹരവുമായ ഈ നഗരമാണ് റാങ്കില്‍ എട്ടാമത്.
9 . കോപെന്‍ഹേഗന്‍ : ഫിഷിംഗ് വില്ലേജ് ആയി അറിയപ്പെട്ടിരുന്നതും, ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായതുമായ കോപെന്‍ഹേഗന്‍ ആണ് ലിസ്റ്റില്‍ ഒന്‍പതാമത്.
10 . സിഡ്നി : ന്യൂ സൗത്ത് വെയില്‍സിന്റെ തലസ്ഥാനവും, ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സിറ്റിയുമായ സിഡ്നി… ഓപറ ഹൗസിന്റെയും, ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും പേരില്‍ പ്രശസ്തമായ ഈ നഗരമാണ് ജീവിത നിലവാരം ഉയര്‍ന്ന പത്താമത്തെ നഗരം.
സിങ്കപ്പൂര്‍ ആണ് ഏഷ്യയില്‍ ഏറ്റവും മികച്ച സിറ്റി. ഇരുപത്തിയാറാം സ്ഥാനമാണ് സിങ്കപ്പൂരിന്. എഴുപത്തിയഞ്ചാമത് എത്തിയ ദുബായ് എണ്‍പത്തിയൊന്നാമത് എത്തിയ അബുദാബിയും ആദ്യത്തെ നൂറ് സ്ഥാനങ്ങള്‍ക്കിടയില്‍ ഇടം കണ്ടെത്തി. 139 മത് നില്‍ക്കുന്ന ഹൈദരാബാദാണ് ഇന്ത്യയില്‍ മുന്‍പന്തിയില്‍.
ലക്സംബര്‍ഗ് ആണ് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരം.
പരിസ്ഥിതി, കാലാവസ്ഥ, സാമൂഹിക – രാഷ്ട്രീയ സാഹചര്യം, വിദ്യാഭ്യാസം, തൊഴില്‍, വാണിജ്യം, വ്യവസായം, സാമ്പത്തികം, ആരോഗ്യം, മെഡിക്കല്‍ സൗകര്യം, അക്രമ നിരക്ക്, നിയമ നിര്‍വ്വഹണം, പൊതു ഗതാഗത വാര്‍ത്താവിനിമയ സൗകര്യങ്ങൾ, അന്തരീക്ഷ മലിനീകരണ തോത്, മാലിന്യ നിര്‍മാര്‍ജ്ജനം, പാര്‍പ്പിടം, വിനോദോപാധികൾ മറ്റു ജീവിത സൗകര്യങ്ങൾ ഒക്കെ കണക്കിലെടുത്താണ് ലോകത്തില്‍ മികച്ച രീതിയില്‍ ജീവിതം നയിക്കുന്ന ജനങ്ങൾ ഉള്ള 230 നഗരങ്ങളെ കണ്ടെത്തിയത്.
************