ദുബൈയുടെ സുരക്ഷാ വാഹനം ഗിന്നസ് ബുക്കിലേക്ക്

0

മണിക്കൂറില്‍ 360 കിലോമീറ്റര്‍ വേഗതയിലോടുന്ന രക്ഷാവാഹനമെന്ന പദവി ദുബൈ സിവില്‍ ഡിഫന്‍സിന്റെ സൂപ്പര്‍കാറായ കോര്‍വറ്റ് സ്റ്റിങ്‌റേക്ക് .

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത കാര്‍ ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഉള്‍പ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് ശ്രമമാരംഭിച്ചു കഴിഞ്ഞു. മണിക്കൂറില്‍ 360 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ശേഷിയുള്ള സ്റ്റിങ്‌റേ തീകെടുത്താനും പ്രാഥമിക ശുശ്രൂഷക്കുമുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചാണ് കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിരീക്ഷണത്തിനായുള്ള അത്യാധുനിക ഉപകരണങ്ങളും വാഹനത്തില്‍ സജ്ജികരിചിട്ടുണ്ട് .

രണ്ട് കോര്‍വറ്റ് സ്റ്റിങ്‌റേ കാറുകളാണ് സിവില്‍ ഡിഫന്‍സിന് നിലവിലുള്ളത്. ഈ വര്‍ഷം പുതിയ രണ്ടെണ്ണം കൂടി സിവില്‍ ഡിഫന്‍സ് സ്വന്തമാക്കും. കാറിന് മാത്രം അഞ്ച് ലക്ഷം ദിര്‍ഹം വിലയുണ്ട്. ഉപകരണങ്ങള്‍ക്ക് വേറെയും. ഹൈവേകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് കാറുകള്‍ നിലവില്‍ ഉപയോഗിക്കുന്നത്