ഗംഭീർ വീണ്ടും കോൽക്കത്ത നൈറ്റ്റൈഡേഴ്സിൽ

0

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിൽ നിന്ന് തന്‍റെ പഴയ തട്ടകമായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ തിരികെയെത്തി ഗൗതം ഗംഭീര്‍. നൈറ്റ് റൈഡേഴ്സ് മെന്‍ററായി ഗംഭീറിനെ സിഇഒ വെങ്കി മൈസൂര്‍ പ്രഖ്യാപിച്ചു. 2011 മുതല്‍ 2017 വരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു ഗംഭീര്‍.

2012 ലും 2014 ലും ഗംഭീറിന്‍റെ നേതൃത്വത്തിലായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേവ്സ് കിരീടം ചൂടിയത്. കൂടാതെ ഗംഭീറിന്‍റെ കാലയളവില്‍ കോല്‍ക്കത്ത അഞ്ച് തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സിന്‍റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍ തീരുമാനത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീറിന്‍റെ ഫ്രാഞ്ചൈസിയിലേക്കുള്ള വരവ് “ക്യാപ്റ്റന്‍റെ തിരിച്ചുവരവ്’ എന്നാണ് കെകെആര്‍ വിശേഷിപ്പിച്ചത്.

ഐപിഎല്‍ 2022 എഡിഷനില്‍ എല്‍എസ്ജിയില്‍ എത്തിയ ഗംഭീര്‍ രണ്ട് വര്‍ഷത്തോളം എല്‍എസ്ജിയുടെ മെന്‍ററായിരുന്നു. 2023 സീസണില്‍ എല്‍എസ്ജി പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം തവണയും ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനാകാത്തത് തിരിച്ചടിയായി.

വികാരനിര്‍ഭരമായ പോസ്റ്റിലൂടെ ഗംഭീര്‍ സൂപ്പര്‍ ജയന്‍റ്സിനോട് യാത്ര പറഞ്ഞു. “ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പമുള്ള എന്‍റെ യാത്രയുടെ അവസാനം കുറിക്കുമ്പോള്‍ ഈ യാത്ര അവിസ്മരണീയമാക്കിയ എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഓരോ വ്യക്തിക്കുമുള്ള നന്ദി സ്നേഹത്തോടെ അറിയിക്കുന്നതായും ഗംഗീര്‍ എക്സില്‍ കുറിച്ചു.