കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപടകം. അപകടത്തില്‍ ആംബുലന്‍സിന്റെയും ട്രാവലറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
യൂട്യൂബേഴ്സിന്റെ സിനിമ, ഗ്യാങ്സ്റ്ററായി ലോകേഷ്; പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഫൈറ്റ് ക്ലബിന് ശേഷം ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. തമിഴ് യൂട്യൂബേഴ്സായ ഭാരത്, നിരഞ്ജന് എന്നിവരുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നതാണ് മിസ്റ്റര്‍ ഭാരത് എന്ന്...
കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്. എന്നാൽ, മാർക്കറ്റ്...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം
പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചതായി തെലങ്കാന ആരോഗ്യ വകുപ്പ്...
ഐഎഫ്എഫ്കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 23 ചിത്രങ്ങളും ഫെസ്റ്റിവല്‍...