ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം തുടർച്ചയായി കഴിക്കുന്ന ഫുഡ് ചാലഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24കാരിയായ ഇൻഫ്ലുവൻസർക്കാണ് ദാരുണാന്ത്യം. ജൂലൈ 14 നാണ് സംഭവം പാൻ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവർ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു.
തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികൾ ഏറ്റെടുത്തതായിരുന്നു. ലൈവ് ഷോ നടത്തിയത് എന്നാൽ അത് അവസാന ഷോ ആയി മാറുകയായിരുന്നു മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ ഭക്ഷണം കഴിക്കൽ തുടർന്നത്.
അമിതമായ ഭക്ഷണം കാരണമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രശസ്തരാകാൻ എന്തും ചെയുന്ന കാലമാണ് ഇത്.