വനിത ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ശ്രീലങ്ക

0

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയോടു 8 വിക്കറ്റിന്  തോറ്റ് ഇന്ത്യ.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. 47 പന്തുകൾ നേരിട്ട സ്മൃതി 60 റൺസെടുത്തു. മധ്യനിരയിൽ റിച്ച ഘോഷ് 14 പന്തിൽ 30, ജെമീമ റോഡ്രിഗസ് 16 പന്തിൽ 29 എന്നിവരും തിളങ്ങി  ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെടുത്തു.

മികച്ച സ്‌കോര്‍ നേടിയ     ആത്മവിശ്വാസത്തില്‍പന്തെറിയാനെത്തിയ ഇന്ത്യ തുടക്കത്തിലേ ശ്രീലങ്കയെ ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ വിഷ്മി ഗുണരത്‌ന (1) റണ്ണൗട്ടായി. എന്നാല്‍ പിന്നീട് കണ്ടത് ശ്രീലങ്കയുടെ മറ്റൊരു മുഖമായിരുന്നു.

166 റൺസ് എന്ന വിജയലക്ഷ്യം  ശ്രീലങ്ക അനായാസമയി മറികടന്നു.ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ 43 പന്തിൽ 61 ബാറ്റിങ് മികവാണ് ശ്രീലങ്ക കന്നിക്കിരീടം നേടിയത് . ഇന്ത്യയുടെഅമിതആത്മവിശ്വാസത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ തോൽവി.