കര കയറാൻ ആകാതെ വയനാട് മരണസംഖ്യ 70 ആയി നിരവധിപേരെ കാണാതായി

0

മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ  മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. 70ലധികം പേർ മരണപ്പെട്ടു. 75 ഓളം പേരെ  പരിക്കുകളുമായി ആശുപത്രിയിൽ  ചികിത്സയിലുണ്ട് നിരവധിപേരെ കാണാതായിട്ടുണ്ട്.  മൂന്നുതവണയാണ് ഈ പ്രദേശത്ത് ഉരുൾപൊട്ടിയത്. ചില പ്രദേശങ്ങൾ  ഒറ്റപ്പെട്ടുപോയി.

നിരവധി പേരെ മരണത്തിൽ നിന്നും രക്ഷിക്കാൻ  രക്ഷാപ്രവർത്തകർക്ക് സാധിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ടി സംഭവസ്ഥലത്ത് എത്താൻ  പ്രതിസന്ധി നേരിടുന്നുണ്ട്.പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്.