58 വയസ്സിൽ ആദ്യ ഒളിമ്പിക്സ് മത്സരത്തിനായി ഇറങ്ങി ഷിയിങ് സെങ്, കയ്യടിച്ച്‌ ലോകം

0

58 വയസ്സിൽ   ആദ്യ ഒളിമ്പിക്സിൽ ഇറങ്ങി  ഷിയിങ് സെങ്. ചൈനയിലെ ഗാങ്‌ഷൂവില്‍ നിന്നായിരുന്നു ഷിയിങ്ങിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്. ചൈനയുടെ ദേശീയ ടീമിൽ ഇടം നേടിയക്കിലും. ചൈനയ്ക്കായി ഒളിമ്പിക്സിൽ  മത്സരിക്കാനായില്ല. ടേബിള്‍ ടെന്നീസ് പരിശീലകയായ മാതാവിന്റെ കീഴിലായിരുന്നു ഒൻപതാം വയസുവരെയുള്ള ഷിയിങ്ങിന്റെ പരിശീലനം.

പ്രാദേശിക ടൂർണമെന്റുകളിലെല്ലാം ഉജ്വലമായ നേട്ടം കൊയ്തു മുന്നേറിയ നാളുകളായിരുന്നു പിന്നീട്. 16-ാം വയസില്‍ ചൈനയുടെ ദേശീയ ടീമിലുമെത്തി എന്നാൽ ഒളിമ്പിക്സിലേക്ക് എത്താൻ സാധിച്ചിരുന്നില്ല .  തന്റെ സ്വപ്നങ്ങൾ അവസാനിപിക്കാതെ 58 വയസ്സിൽ സ്വപ്നം നിറവേറ്റി.വനിതകളുടെ പ്രിലിമിനറി ഘട്ടത്തിലായിരുന്നു ഷിയിങ് മത്സരിച്ചത്.

ലെബനന്റെ മത്സരാർത്ഥിയായിരുന്നു എതിരാളി. ആദ്യം ഗെയിം 11-4ന് നേടി. രണ്ടാം ഗെയിം 12-14 പൊരുതി തോറ്റു. അവശേഷിച്ച ഗെയിമുകള്‍ സ്വന്തമാക്കി ലെബനൻ താരം മത്സരം നേടി. തോൽവിയിലും  തന്റെ സ്വപ്നം നിറവേറിയ സന്തോഷത്തിലാണ് ഷിയിങ് സെങ്