കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് ലക്ഷ്യം – ലൂണ.

0

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലൂണ ANI-യ്ക്ക് അഭിമുഖത്തിൽ പറഞ്ഞു.
‘ക്ലബ്ബിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിനായി ട്രോഫി നേടുക എന്നാണ് എന്റെ വെക്തിപരമായ ലക്ഷ്യം.

കാരണം ക്ലബ്ബിന്റെ ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, ” അദ്ദേഹം പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താൻ ചെയ്യേണ്ടത്.

ടീമിനായി താൻ എല്ലാം നൽകും എന്നും ലൂണ പറഞ്ഞു. “എനിക്ക് കേരള സംസ്ഥാനത്തോടും ഞങ്ങളുടെ സ്റ്റേടിയത്തോടും വലിയ സ്നേഹമുണ്ട് അവിടെ കളിക്കുമ്പോൾ ലഭിക്കുന്ന ഫീൽ അതിശയകരമാണ്” ലൂണ കൂട്ടിച്ചേർത്തു.