ഡിഎംകെയെ ഇല്ലാതാക്കാൻ പുതിയ പാർട്ടികൾ വരെ ആഗ്രഹിക്കുന്നു; നടൻ വിജയിക്കെതിരെ സ്റ്റാലിൻ

0

ചെന്നൈ: ഡിഎംകെയെ ഇല്ലാതാക്കാൻ പുതിയ പാർട്ടികൾ വരെ ആഗ്രഹിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നടൻ വിജയ് പുതിയ പാർട്ടി രൂപീകരിച്ച ശേഷം ഡിഎംകെയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പ്രതികരണം. വിജയിനെക്കുറിച്ചോ ടിവികെയെക്കുറിച്ചോ നേരിട്ട് പരാമർശിക്കാതെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.

‘ഞങ്ങൾക്ക് മറ്റുള്ളവരോട് അനാവശ്യമായി പ്രതികരിക്കേണ്ടതില്ല. ജനസേവനമാണ് ഞങ്ങൾക്ക് മുഖ‍്യം. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ഉപയോഗിച്ച് ഇപ്പോൾ വെള്ളപ്പൊക്കമുണ്ടെന്ന തരത്തിൽ ചില മാധ‍്യമങ്ങൾ പ്രചരിപ്പിച്ചു. ഡിഎംകെ വളരുന്നത് അവർക്ക് ഇഷ്ടമല്ല. കഴിഞ്ഞ നാല് വർഷത്തെ ഞങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കു എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.’- സ്റ്റാലിൻ ചോദിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഡിഎംകെയ്ക്ക് എതിരെയും ബിജെപിക്കെതിരെയും നടൻ വിജയ് രൂക്ഷമായി വിമർശിച്ചത്. അധികാരത്തിലെത്താൻ വ‍്യാജ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നായിരുന്നു നടൻ വിജയുടെ വിമർശനം.