‘കണ്ടിട്ട് തൊലിയുരിയുന്നു’: മാളികപ്പുറം താരം ദേവനന്ദയുടെ കാൽ തൊട്ടുവന്ദിച്ച് വയോധികൻ; വ്യാപക വിമർശനം

0

മാളികപ്പുറമെന്ന ചിത്രത്തിലൂടെ ശ്രദ്ധയാർജിച്ച ദേവനന്ദയുടെ കാൽത്തൊട്ട് വന്ദിക്കുന്ന വയോധികന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ ഉയർന്നത് രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോഴായിരുന്നു സംഭവം. ആൾക്കൂട്ടത്തിനിടെയിൽ നിന്നുമെത്തിയ ഒരു വയോധികൻ ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പിന്നാലെ ആളുടെ പെരുമാറ്റത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയെ കണ്ടപ്പോൾ മാളികപ്പുറമായി സങ്കൽപ്പിച്ചാണ് അയാൾ അങ്ങനെ ചെയ്തതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ സിനിമയേതെന്നോ ജീവിതമേതെന്നോ അറിയാത്ത ആളെ ഓർത്ത് സഹതാപം തോന്നുന്നുവെന്ന് കുറിച്ചു. സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് ഇത് കാണുമ്പോള്‍ കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.