26 വർഷം മുമ്പ് അമ്മയ്ക്ക് നേടാനാകാത്ത ഗോൾഡൻ ഗ്ലോബ് നേടി ഫെർണാണ്ട ടോറസ്

0

ആം സ്റ്റിൽ ഹിയർ എന്ന ത്രില്ലർ ഡ്രാമയിലെ പ്രകടനത്തിന് ഫെർണാണ്ട ടോറസ് ബെസ്റ്റ് ആക്ട്രസ്സ് ഇൻ എ ഡ്രാമ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയെടുക്കുമ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് രണ്ട തലമുറയുടെ സ്വപ്നം. 1999 ഗോൾഡൻ ഗ്ലോബിൽ ഇതേ ക്യാറ്റഗറിയിൽ ഫെർണാണ്ടയുടെ ‘അമ്മ ഫെർണാണ്ട മൊണ്ടേനീഗ്രോയും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ ക്യാറ്റഗറിയിൽ ഗോൾഡൻ ഗ്ലോബിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ബ്രസീലിയൻ വനിത ആയിരുന്നു മൊണ്ടേനീഗ്രോ. ഇപ്പോഴാകട്ടെ രണ്ടാമത് നോമിനേറ്റ് ചെയ്യപ്പെട്ട മകൾ ഫെർണാണ്ട വിജയിയാകുകയും ചെയ്തു.

‘ഈ അവാർഡ് ഞാനെന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു. 25 വർഷം മുമ്പ് അവരും ഇവിടെ വന്നിരുന്നു. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കല ജീവിതത്തിൽ നിലനിൽക്കുമെന്നതിന് ഇതൊരു തെളിവാണ്. ഈ ചിത്രത്തിന്റെ കഥ പോലെ തന്നെ, ലോകം ഭയാനകമായ സംഭങ്ങൾക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്,അത്തരം ഘട്ടങ്ങളെ അതിജീവിക്കാൻ ഈ ചിത്രം പ്രേരിപ്പിക്കും’ ഫെർണാണ്ട ടോറസ് പറഞ്ഞു.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാൾട്ടർ സാലിസ് സംവിധാനം ചെയ്ത ‘ആം സ്റ്റിൽ ഹിയർ’, കാണാതായ ഭർത്താവിനെ തിരയുന്ന വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ചിത്രത്തിൽ ഫെർണാണ്ടയുടെ ‘അമ്മ ഫെർണാണ്ട മൊണ്ടേനീഗ്രോയും ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. കേറ്റ് വിൻസ്‌ലെറ്റ്,നിക്കോൾ കിഡ്‌മെൻ,ആഞ്ജലീന ജോളി തുടങ്ങിയവരുമായി മത്സരിച്ചായിരുന്നു ഫെർണാണ്ട ടോറസിന്റെ പുരസ്‌കാര നേട്ടം.