പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’: പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സീറ്റ് എഡ്ജ് ത്രില്ലർ

Share
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’: പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സീറ്റ് എഡ്ജ് ത്രില്ലർ

പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ത്രില്ലർ അനുഭവവുമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഷഹദ് സംവിധാനം ചെയ്ത ചിത്രം ഭർത്താവിന്റെ മരണത്തെ തുടർന്ന് പൊലീസ് സേനയിലേക്ക് എത്തുന്ന അലീന എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.

നാട്ടകം പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായി അലീന ചുമതലയേൽക്കുന്നതോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. തുടർന്ന് അലീനയുടെയും സഹപ്രവർത്തകരുടെയും ഔദ്യോഗിക ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ പശ്ചാത്തലവും ലെയറുകളും നൽകുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായ പി. എസ്. സുബ്രഹ്മണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കാൻ ആവശ്യമായ ഇടം അഭിനേതാക്കൾക്ക് തിരക്കഥയിൽ തന്നെ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ചിത്രത്തിന്റെ കഥാഗതിയിലും അന്വേഷണത്തിലുമുള്ള ആകാംഷ നിലനിർത്താനും തിരക്കഥയ്ക്ക് സാധിക്കുന്നു.

അലീനയായി പാർവ്വതി എത്തുമ്പോൾ വിജയരാഘവൻ, വിനയ് ഫോർട്ട്, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പാർവ്വതിയുടെയും മാത്യു തോമസിന്റെയും കരിയറിലെ ആദ്യ പൊലീസ് വേഷമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘കണ്ണൂർ സ്ക്വാഡ്’ സംവിധായകനും ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജിന്റെ ദൃശ്യങ്ങളും ചമൻ ചാക്കോയുടെ എഡിറ്റിംഗും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ മികവ് നൽകുന്നു. മികച്ച സാങ്കേതിക നിലവാരവും ശക്തമായ പ്രകടനങ്ങളും ഒത്തുചേരുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പൊലീസ് ത്രില്ലറായാണ് ശ്രദ്ധ നേടുന്നത്.

Read more

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായി അരവണ നിർമാണ പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയി

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ. ഇരുപത്തിനാലാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം