ബിഹാറിലെ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു

ബിഹാറിലെ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു
Bihar-shot_710x400xt

പട്ന: മുസ്ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാൻ ആക്രോശിച്ച് അക്രമി വെടിയുതിർത്തു..മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് നിറയൊഴിച്ചത്. ബിഹാറിലെ ബെഗുസാരായിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകകയായിരുന്നു. വെടിയേറ്റ യുവാവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റത് കണ്ട ആളുകള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിപിഐ നേതാവ് കനയ്യകുമാറും സംഭവം ട്വിറ്ററില്‍ പങ്കുവച്ചു. സംഭവത്തെക്കുറിച്ച് വെടിയേറ്റ മുഹമ്മദ് ഖാസിം പറയുന്നത് ഇങ്ങനെയാണ്- മദ്യലഹിരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് നുഹമ്മദ് ഖാസിം പറഞ്ഞു.

ബിജെപി അധികാരത്തിലേറിയതിന് ശേഷം മധ്യപ്രദേശിലും ഗുരുഗ്രാമിലും മുസ്ലിംങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും സമാനമായ സംഭവം നടന്നത്.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ