മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍നിന്ന് എത്തിയ സംഘത്തിലെ ഒരാള്‍ക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍നിന്ന് കൊച്ചിവഴി മാര്‍ച്ച് 22 ന് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാൻസ്‌ലേറ്ററായാണ് പ്രവർത്തിച്ചത്.
കേരളത്തിൽ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേ സമയം ക്വാറന്റീനിൽ കഴിയുന്ന നടൻ പ്രിഥ്വിരാജിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായിരുന്നു.സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീട്ടിൽ പോകാതെ തന്നെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്.
‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്‍ദനിലേക്ക് പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങി. സ്ഥിതി മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്നാണ് ഡല്‍ഹിവഴി നാട്ടിലെക്ക് തിരിച്ചത്. സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മാര്‍ച്ച് 22 ന് കൊച്ചിയിലെത്തിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എല്ലാവരെയും ക്വാറന്റീനിലേക്കു മാറ്റിയിരുന്നു.