ആക്ഷൻ മാസ്സ് വിസ്മയം; 50 കോടി നേടി ലോകേഷ് കനകരാജ് - അരുൺ മാതേശ്വരൻ ചിത്രം 'ഡിസി' കുതിപ്പ് തുടരുന്നു.

Share
ആക്ഷൻ മാസ്സ് വിസ്മയം; 50 കോടി നേടി ലോകേഷ് കനകരാജ് - അരുൺ മാതേശ്വരൻ ചിത്രം 'ഡിസി' കുതിപ്പ് തുടരുന്നു.

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ, റിലീസ് ചെയ്ത് നാലാം ദിവസം ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ഡിസി' നിർമിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബുഷൻ പാർട്ണർ.

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ, വാമിക ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്ന ചിത്രം, അവർക്കുള്ള തിയേറ്റർ നിമിഷങ്ങൾ കോർത്തിണക്കിയാണ് കഥ പറയുന്നത്.

തീപടർത്തുന്ന ആക്ഷൻ ആഘോഷമായാണ് ചിത്രം തിയേറ്ററുകളിൽ ആവേശം വിതറുന്നത്. ഗൺ ഫൈറ്റും, ചോര ചിതറുന്ന സംഘട്ടനവും ഗംഭീരമായി ഒരുക്കിയ വയലൻസ് സീക്വൻസുകളും ആണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത് അനിരുദ്ധ് രവിചന്ദറിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ വിളിക്കാവുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. പ്രേക്ഷകരുടെ ഹൃദയമിടിപ്പിനെ പോലും നിയന്ത്രിക്കുന്ന വിധമാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷൻ, ഇമോഷൻ, പ്രണയം എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ഡ്രാമ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, അവർക്കു രോമാഞ്ചം സമ്മാനിക്കുന്ന, തിയേറ്ററുകൾ പൂരപ്പറമ്പുകളാക്കുന്ന ഒട്ടേറെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ - ശബരി.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു