ആമീര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; സാക്ഷിയായി മക്കള്‍

Share
ആമീര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; സാക്ഷിയായി മക്കള്‍

ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സുഹൃത്ത് ഗൗരി സ്പ്രാറ്റിനെ ആമീര്‍ വിവാഹം ചെയ്തു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 25 വര്‍ഷത്തോളം പരിചയമുള്ള സുഹൃത്തുക്കളാണ് ഇരുവരും. ബെംഗളൂരു സ്വദേശിനിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി, വെല്‍നെസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. ബാല്യകാല സുഹൃത്ത് റീന ദത്ത, സംവിധായിക കിരണ്‍ റാവു എന്നുവരുമായുള്ള വിവാഹബന്ധം നേരത്തെ വേര്‍പ്പെടുത്തിയിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ടുതന്നെ അതീവ രഹസ്യമായും ലളിതമായുമാണ് ചടങ്ങുകള്‍ നടത്തിയത്.

ഗൗരിയും ആമിറും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താരം തന്നെ നേരിട്ടെത്തിയാണ് പ്രണയ വിവരം പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിലാണ് ആമിര്‍ തന്റെ ബന്ധം പരസ്യമാക്കിയത്. 25 വര്‍ഷമായി ഗൗരിയെ അറിയാമെന്നും ഒന്നരവര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ ആരാധകരെ അറിയിക്കുകയായിരുന്നു.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്