സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം എന്തെന്ന് വ്യക്തമാക്കിയില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കിയില്ല.
തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കി. തന്‍റെ പിറന്നാളിന് ആശംസ അറിയിച്ചവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് അമീര്‍ഖാന്‍ തന്‍റെ പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.
ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിങ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അമീര്‍ തീരുമാനിച്ചിരുന്നു.
സെറ്റിൽ ആയിരിക്കുമ്പോൾ കോൾ വരുന്നതുമൂലമുള്ള ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്നായിരുന്നു ആമിറിന്റെ വിശദീകരണം. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ ഹൃദയം നിറഞ്ഞു. മറ്റൊരു അര്‍ത്ഥത്തില്‍ ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്. കുറച്ചുനാളത്തേക്ക് ഇവിടെ നിന്നും പിന്‍മാറുന്നു. എ.കെ.പി പ്രൊഡക്ഷന്‍സ് വഴി എന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കുന്നതാണ്’, ആമിര്‍ ട്വിറ്ററിലെഴുതി.മാര്‍ച്ച് പതിനാലിനായിരുന്നു ആമിറിന്റെ അമ്പത്തിയാറാം പിറന്നാള്‍. താരത്തിന് ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും പിറന്നാള്‍ ആശംസയറിയിച്ച് എത്തിയിരുന്നു.
ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമാണ് മൊബൈലെന്നും ആമിർ പറയുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.