അമരത്തിരിക്കാന്‍ ടോവിനോയുണ്ട്; അണിയത്തിരിക്കാന്‍ നായികയെ വേണം; ആരവം എന്ന ചിത്രത്തിൽ നായികയാവാൻ ഇതാ ഒരവസരം

0

ടൊവിനോ നായകനാകുന്ന ആരവം എന്ന ചിത്രത്തിലെ നായികയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ. പുതുമുഖ നായികയെയാണ് ചിത്രത്തിന് വേണ്ടി അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വാര്‍ത്ത. ഒരു ദേശത്തിന്റെ താളം എന്ന ടാഗ്‌ലൈനോടു കൂടിയ ചിത്രം വള്ളം കളി പ്രമേയമാക്കുന്ന ചിത്രമാണെന്നാണ്‌ സൂചന. ജിത്തു അഷറഫ് ആണ് ആരവത്തിന്റെ സംവിധായകന്‍.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക