ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാര് ? വിശദീകരണവുമായി കേന്ദ്രം

Share

ഡൽഹി: ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കൊറോണവൈറസിനെതിരെ പോരാടുന്നതിനായി റെക്കോര്‍ഡ് സമയംകൊണ്ട് പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിർമാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു. ആരാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതെന്നതില്‍ മന്ത്രാലയങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശ ദീകരണം. മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച വിവരം നല്‍കാത്തതില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ആപ്പുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഇതിനോടകം തന്നെ പൊതുമണ്ഡലത്തില്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വലിയ പ്രചാരം നൽകി ഉയർത്തിക്കാട്ടിയ ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരാണെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിലുള്ളത്. എന്നാൽ ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്നായിരുന്നു ചോദ്യത്തിന് ഇവരുടെ മറുപടി. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടുകയായിരുന്നു.

21 ദിവസത്തോളമെടുത്ത് റെക്കോര്‍ഡ് സമയംകൊണ്ടാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണിത്. വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യ സേതു ആപ്പ് ആരംഭിച്ചതെന്ന് ഏപ്രില്‍ രണ്ടിന് പത്രക്കുറിപ്പുകളിലൂടെയും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയും അറിയിച്ചതായി സര്‍ക്കാര്‍ വിശദീകരണ പ്രസ്താവനയില്‍ വ്യക്തമാക്കി.

നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാൽ വിശദീകരണത്തിൽ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകൾ വെളിപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും നല്‍കിയ മറുപടി.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു