ലൈംഗിക ദാരിദ്ര്യം ഛര്‍ദ്ദിക്കുന്നു, നാട്ടിലെ സ്ത്രീകള്‍ കാല്‍ അകത്തി വെക്കണമെന്നാണ് പറയുന്നത്; അഭയ

Share

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. തന്റെ വേറിട്ട ശബ്ദം കൊണ്ടും ആലാപന മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് അഭയ ഹിരണ്‍മയി. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിനിലെ അഭയയുടെ പാട്ട്് വലിയ ഹിറ്റായി മാറിയിരുന്നു. സ്റ്റേജ് ഷോകളിലേയും നിറ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അഭയ.

സംഗീതത്തിന് പുറമെ മോഡലിംഗിലും അഭയയ്ക്ക് താല്‍പര്യമുണ്ട്. അഭയയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ പാട്ടും ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം അഭയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഏതൊരു പെണ്‍കുട്ടിയ്ക്കും ഞരമ്പന്മാരുടെ ശല്യം നേരിടേണ്ടി വരാറുണ്ട്. സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കുമാണേല്‍ ഒരു കണക്കുവുമില്ല. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി വന്നൊരാള്‍ക്ക് അഭയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തന്റെ പാട്ടിന്റെ വീഡിയോ പങ്കുവച്ചിരുന്നു അഭയ. പിന്നാലെ ഒരാള്‍ താരത്തിനെതിരെ മോശം കമന്റുമായി എത്തുകയായിരുന്നു. ഇയാളുടെ കമന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ പ്രതികരണം. പിന്നാലെ പ്രൊഫൈലും പങ്കുവെക്കുന്നുണ്ട് അഭയ. താരത്തിന്റെ പ്രതികരണം കലക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരം ഞരമ്പു രോഗികളെ നേരിടാന്‍ ഇത് തന്നെയാണ് വഴിയെന്നും അവര്‍ പറയുന്നു.

കമന്റ് ഇടാന്‍ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് ഇങ്ങനെ ഛര്‍ദ്ദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങള്‍ ഛര്‍ദ്ദിച്ചോ, ചര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും നല്ലത്. കഷ്ടം എന്നാണ് കമന്റ് പങ്കുവച്ചു കൊണ്ട് അഭയ പറഞ്ഞിരിക്കുന്നത്.

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം എന്റെ കമന്റ് ബോക്‌സില്‍ വന്നു പറഞ്ഞത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ എന്നാണ് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അഭയയുടെ പ്രതികരണം.

അതേസമയം സോഷ്യല്‍ മീഡിയ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ അഭയയെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ കാണാം. അതേസമയം ഗോപി സുന്ദറിനെ ഉപേക്ഷിച്ച ശേഷം അഭയ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അത്തരത്തിലൊരു കമന്റിന് അഭയ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.

'ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല'' അഭയ പറയുന്നു.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക. നിങ്ങള്‍ക്ക് എന്റെ റോസാപൂക്കള്‍, എന്നു പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ