അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

Share
അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ തെളിവ് നശിപ്പിക്കാൻ ഐശ്വര്യ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി.മുഖ്യപ്രതി ഉമറിനൊപ്പം ​ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചു.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. മോഷണക്കേസിൽ പ്രതിയായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരൻ.

Read more

ചേരാനല്ലൂര്‍ വാഹനാപകടം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി; പൊലീസ് നല്‍കിയ ജാമ്യം നിലനില്‍ക്കും

ചേരാനല്ലൂര്‍ വാഹനാപകടം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി; പൊലീസ് നല്‍കിയ ജാമ്യം നിലനില്‍ക്കും

കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകട കേസില്‍ 17 വയസുകാരന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാകില്ല. 17കാരനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിലനില്‍ക്കില്

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സ്വർണ്ണ അധ്യായം കുറിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ ആദ്