കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Share

കണ്ണൂര്‍: കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30-ഓടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു