ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗം!

0

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമുള്ള ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ?. രാജസ്ഥാനിലെ അചൽഗഢ് കോട്ടയ്ക്ക് സമീപം ഡോൽപൂരിൽ സ്ഥിതി ചെയ്യുന്ന അചൽദേവ് മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗമാണ് മൂന്നുതവണ നിറം മാറുന്നത്. പുലർച്ചെ ചുവന്ന നിറത്തിലും ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് കറുത്ത നിറത്തിലുമാണ് ശിവലിംഗം ദൃശ്യമാകുക.

ഈ അദ്ഭുത പ്രതിഷ്ഠ കാണാൻ ദിനം പ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ കാത്തിരുന്ന് മൂന്നു നിറത്തിലുള്ള ശിവലിംഗ ദർശനം കണ്ട് സായൂജ്യമടഞ്ഞാണ് ഭക്തർ മടങ്ങാറുള്ളത്. . സൂര്യപ്രകാശത്തിന് അനുസരിച്ചാണ് ശിവലിംഗത്തിന്റെ നിറം മാറുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ ഇക്കാര്യം ഇതുവരെ തെളിയിക്കാനായിട്ടില്ല. ശിവലിംഗത്തിന് ഭൂമിയുടെ അറ്റത്തോളം നീളമുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ആയിരക്കണക്കിന് അടി ആഴത്തിൽ ഭൂമി കുഴിച്ചിട്ടും ശിവലിംഗത്തിന്റെ അവസാനം കണ്ടെത്താനായിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു.

ആർക്കും ഇതുവരെയും ഇവിടുത്തെ ശിവലിംഗത്തിന്റെ നീളം കണ്ടെത്താനായിട്ടില്ല. ലോകത്ത് മറ്റൊരിടത്തും ആരാധിക്കാത്ത ശിവന്റെ പാദം ഇവിടെ ശിവലിംഗത്തോടൊപ്പം ആരാധിക്കുന്നുണ്ട്

ശിവവാഹനമായ നന്ദിയെ പഞ്ചലോഹങ്ങളാൽ ആണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭക്തരെ വെറുംകൈയോടെ മടക്കി മഹാദേവൻ മടക്കി അയ്ക്കില്ലെന്ന വിശ്വാസവും ഉണ്ട്. വിവാഹം ശരിയാകാത്ത യുവാക്ക്ൾ ആഗ്രഹ പൂർത്തീകണത്തിന് ഇവിടെ പ്രാർത്ഥിക്കാൻ എത്താറുണ്ട്. ക്ഷേത്രത്തിനുള്ളിലായി കാണപ്പെടുന്ന ഒരു ദ്വാരം നരകത്തിലേക്കുള്ള കവാടമാണെന്നാണ് നരകത്തിലേക്കുള്ള കവാടമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം .