സയേഷയെ താലിചാർത്താനൊരുങ്ങി നടൻ ആര്യ; ഒപ്പം റിയാലിറ്റി ഷോ വിവാദങ്ങളും, വിമർശനങ്ങളും

സയേഷയെ  താലിചാർത്താനൊരുങ്ങി നടൻ ആര്യ; ഒപ്പം റിയാലിറ്റി ഷോ വിവാദങ്ങളും, വിമർശനങ്ങളും
maxresdefault

ചെന്നൈ: ദക്ഷിണേന്ത്യന്‍ യുവ നടന്‍മാരില്‍ ശ്രദ്ധേയനായ ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്തകളാണ് കോളിവുഡിൽ നിന്നും പുറത്തുവരുന്നത്. തെന്നിന്ത്യന്‍ യുവ നടി സയേഷയാകും താരത്തിന്‍റെ വധുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ഇവര്‍ തമ്മിലുള്ള പ്രണയ വാർത്തകൾ തമിഴകത്ത് നിറഞ്ഞിരുന്നു. എന്നാൽ ഈ വിവാഹ-പ്രണയ വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു. ഹൈദരാബാദിൽ വെച്ച് മാര്‍ച്ചിൽ  താര വിവാഹം  നടക്കുമെന്നും . വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും ഇവരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രമുഖ തമിഴ് മാധ്യമങ്ങൾ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.


വിവാഹ  വർത്തയറിഞ്ഞതോടെ വധുവിനെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങൾ  വിവിവാദങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കയാണ്. റിയാലിറ്റി ഷോയില്‍ വിജയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ തിര ആഞ്ഞടിക്കുകയാണ്. ഇത് താരത്തിന്റെ  ഇമേജിനെ തന്നെ ബാധിച്ചിട്ടുണ്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു