നടൻ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഇറക്കി വിട്ടു

നടൻ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് കോളേജ്  പ്രിന്‍സിപ്പാള്‍ ഇറക്കി വിട്ടു
image (1)

കൊണ്ടോട്ടി: വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ് കോളേജില്‍, കോളേജ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് പ്രിന്‍സിപ്പാള്‍ ഇറക്കി വിട്ടു. കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കാൻ പാടില്ലെന്ന് പ്രിന്‍സിപ്പാൾ പറഞ്ഞതനുസരിക്കാതെ, ഡ്രസ്സ്‌കോഡാണിഞ്ഞ് വിദ്യാർത്ഥികൾ കോളേജിൽ എത്തിയതിനെത്തുടർന്നാണ് സംഭവം.

തന്‍റെ വാക്കിനു  വില നൽകാതെ വിദ്യാർത്ഥികൾ പ്രവർത്തിച്ചതുകൊണ്ട് അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്‍റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട്  വേദിയില്‍  നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. തുടര്‍ന്ന് ഡെയ്ന്‍ കോളേജില്‍ നിന്ന് മടങ്ങി.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്