അതിസുന്ദരിയായി ഹൻസിക; വിവാഹ വിഡിയോ പ്രമൊ

അതിസുന്ദരിയായി ഹൻസിക; വിവാഹ വിഡിയോ പ്രമൊ
Hansika-Motwani-Wedding-1

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഹൻസിക മൊട്‍വാനിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹ വിഡിയോ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന് ഹോട്ട്സ്റ്റാറിലൂടെ വിവാഹവിഡിയോ സ്ട്രീം ചെയ്യും. ഒരു സ്പെഷൽ പ്രോഗ്രാം പോലെയാകും വിവാഹ വിഡിയോ അവതരിപ്പിക്കുക. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്നാണ് ഷോയുടെ പേര്.

തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. ആരുടെയും ഭൂതകാലത്തിലേക്ക് ചികഞ്ഞ് നോക്കരുതെന്നൊരു സന്ദേശവും വിഡിയോയിലെ നടി നൽകുന്നു. സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രമൊ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് ഏറെ വികാരഭരിതയായാണ് നടി സംസാരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. ഡിസംബർ 4ന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.

വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. ബ്രൈഡൽ ഷവർ, സൂഫി എന്നിവയും അരങ്ങേറിയിരുന്നു. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ചാണ് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ ആദ്യം അറിയിച്ചത്. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തേക്ക് എത്തിച്ചത്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ