പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത ജമീല മാലിക്ക് അന്തരിച്ചു

0

മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. 970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു ജമീല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. മലയാള ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ജമീല മാലിക് റേഡിയോ നാടക രചയിതാവ് എന്നനിലയിലും ശ്രദ്ധേയയാണ്.

തിരുവനന്തപുരം പൂന്തുറയിലെ ബന്ധു വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ പഠനത്തിന് ശേഷമാണ് ജമീല മാലിക്ക് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.

മാലിക് മുഹമ്മദ്-തങ്കമ്മ മുഹമ്മദ് ദമ്പതികളുടെ മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. ബിരുദത്തിന് ശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.