നടൻ കൊച്ചുപ്രേമന്റെ മകൻ വിവാഹിതനായി: വീഡിയോ

Share

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഹോട്ടൽ ഹൈസിന്തിൽ വിരുന്നും ഒരുക്കിയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകൻ ഗോപി സുന്ദർ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. കൊച്ചു പ്രേമന്റെ സഹോദരി ലതികയുടെ മകളാണ് ഗായിക അഭയ ഹിരൺമയി.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ