മാസ്ക് അണിഞ്ഞ് ഫർസാന; നടൻ റോഷൻ ബഷീറിന്റെ വിവാഹ വീഡിയോ വൈറൽ

0

ദൃശ്യത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ റോഷൻ ബഷീർ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ആദ്യം ഓഗസ്റ്റ് അഞ്ചിനായിരുന്നു വിവാഹം പ്ലാൻ ചെയ്തിരുന്നതായി റോഷൻ ഒരഭിമുഖത്തിൽ പറഞ്ഞത്. ‘പ്ലസ് ടു’ എന്ന സിനിമയാണ് റോഷന്റെ ആദ്യ ചിത്രം. പിന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും റോഷൻ വേഷമിട്ടു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍.