നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു

Share

നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ റോഷൻ തന്നെയാണ് വിവാഹവാർത്ത വെളിപ്പെടുത്തിയത്. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫർസാന നിയമ ബിരുദധാരിയാണ്.

തന്റെ സഹോദരിക്ക് ഫർസാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷൻ വ്യക്തമാക്കി.

https://www.instagram.com/p/CCRA7lVgyhr/?utm_source=ig_web_copy_link

നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലടെ അഭിനയരംഗത്തെത്തിയ താരം മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യത്തലൂടെയാണ് റോഷൻ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു.

ബാങ്കിങ് അവേഴ്സ്, റെഡ് വെെൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹാസനൊപ്പവും റോഷൻ വേഷമിട്ടു. കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭെെരവ, മൂന്ന് രസികങ്കൾ തുടങ്ങിയ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി