റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു

റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു
roshan-mathew

സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ   ചിത്രത്തില്‍ നായകനായി റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രഖ്യാപിച്ചത്.സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച്ച മുംബൈയില്‍ ആരംഭിക്കും. റോഷന് ഇതൊരു തുടക്കം മാത്രമാണെന്ന് ആശംസകളറിയിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് പറയുന്നു.

ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലാണ് റോഷന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേക്ക് റോഷന് ക്ഷണം ലഭിച്ചിരിക്കുകയാണ്. മൂത്തോന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.

https://www.facebook.com/permalink.php?story_fbid=312251539715498&id=199808517626468

ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ വില്ലനായാണ് വെള്ളിത്തിരയിലേക്ക് പ്രവേശിച്ചത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്