നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു

0

സെയ്ഫ് അലി ഖാൻ്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്‌കേപ്പ് പടികൾ വഴിയാണ് ഇയാൾ നടൻ താമസിക്കുന്ന 11-ാം നിലയിലേക്ക് കയറിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു.പിന്നീട് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മണിക്കൂറുകളോളം ഇയാൾ വീട്ടിൽ ഒളിച്ചിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാൻ ബാന്ദ്ര പൊലീസ് 10 പേരടങ്ങുന്ന ടീമിനെ രൂപീകരിച്ചിട്ടുണ്ട്. നടന്റെ വീട്ടിലെ മറ്റ് ജീവനക്കാരായ മൂന്ന് പേരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി പൊലീസ് വിശദമായി മൊഴിയെടുത്തു. ആക്രമണം നടക്കുമ്പോൾ ഭാര്യ കരീന കപൂർ സഹോദരിമാരോടൊപ്പം മറ്റൊരു വീട്ടിലായിരുന്നു.

ഭാര്യ കരീന കപൂറിന്ർറെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയുമായി വീട്ട് ജോലിക്കാരി തർക്കിക്കുന്നത് കേട്ട് സെയ്ഫ് അലിഖാൻ എഴുന്നേറ്റ് ചെല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ അക്രമി കത്തികൊണ്ട് പലവട്ടം കുത്തി.വീട്ട് ജോലിക്കാരിക്കും പരുക്കേറ്റു. പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാൽ ചോരയിൽ കുളിച്ച നടനെ മകൻ ഇബ്രാഹിം ഓട്ടോയിലാണ് സമീപത്തെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. അതിൽ നട്ടെല്ലിനോട് ചേർന്ന ഭാഗത്ത് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.കത്തിയുടെ ഒരു ഭാഗം എടുത്ത് മാറ്റി.