വെള്ളക്കടുവകളെ ദത്തെടുത്ത് മക്കൾ സെൽവൻ വിജയ് സേതുപതി

0

രണ്ട് വെള്ളക്കടുവകളെ ദത്തെടുത്ത് മക്കൾ സെൽവൻ വിജയ് സേതുപതി.വണ്ടല്ലൂരിലെ അരിഗ്നർ അണ്ണാ മൃഗശാലയിൽ നിന്നാണ് അദ്ദേഹം കടുവകളെ ദത്തെടുത്തത്.

മൃഗങ്ങളെ ദത്തെടുക്കുന്ന പ്രത്യേക ക്യാമ്പെയിനിന്റെ ഭാഗമായി അരിനഗര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ വിജയ്‌സേതുപതി ആര്‍ത്തി, ആദിത്യ എന്നിങ്ങനെ പേരുകളുള്ള രണ്ട് വെള്ളക്കടുവകളെ ദത്തെടുക്കുകയായിരുന്നു. ആദിത്യക്ക് അഞ്ചും ആര്‍ത്തിക്ക് നാലരവയസ്സുമാണ് പ്രായം.

പരിപാലനത്തിനായി 5 ലക്ഷം രൂപയും അദ്ദേഹം അധികൃതർക്ക് കൈമാറി. മൃഗശാല സന്ദർശിച്ച് മൃഗങ്ങൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്നത് എല്ലാവരും ചെയ്ത് കൊടുക്കണമെന്ന് സേതുപതി മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തിന് ശേഷം വേറെ മൃ​ഗങ്ങളെയും ദത്തെടുക്കാൻ ആലോചനയുണ്ടെന്നും വിജയ് സേതുപതി വ്യക്തമാക്കി.

ഇതിനുമുൻപ് സൂര്യയും കാര്‍ത്തിയും ശിവകാര്‍ത്തികേയനും ക്യാമ്പെയിനിന്റെ ഭാഗമായി മൃഗങ്ങളെ ദത്തെടുത്ത് മുന്നോട്ടു വന്നിരുന്നു. 2009 ലാണ് ഇത്തരത്തിൽ മൃ​ഗങ്ങളെ സ്വകാര്യ വ്യക്തികൾക്കോ സംഘടനകൾക്കോ ദത്തെടുക്കാനുള്ള പദ്ധതി ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം വരെ 71.61 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം മൃ​ഗശാലയ്ക്ക് ലഭിച്ചത്.