നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നാദിര്‍ഷ ഹാജരായി

Share

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് ഹാജരായത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിർഷ.

നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവൻ ഉൾപ്പെടെയുള്ളവരുടെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. കാവ്യാമാധവൻ കേസിൽ കൂറുമാറിയിരുന്നു. ഇതുവരെ 179 പേരുടെ വിസ്താരമാണ് പൂർത്തിയായത്. 2017ലാണ് കൊച്ചിയിൽവെച്ച് നടി അക്രമിക്കപ്പെട്ടത്.

കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്ന് സ്പെഷ്യൽ ജഡ്ജിയുടെ ആവശ്യ പ്രകാരം ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ